ഗാസയിലെ ഈസ്റ്റർ

തകർന്ന പാതയോരത്ത്

കുട്ടികൾ രക്തം പുരണ്ട, കീറിയ കടലാസ്സുപന്ത് തട്ടിക്കളിക്കുകയായിരുന്നു

അകലെയല്ലാത്ത ദൂരത്ത് തല പോയ ജഡത്തിനരികിൽ മറ്റാരുടേയോ തല നിലത്തുറപ്പിച്ച തോക്കിൻ്റെ ബയണറ്റിൽ…

അവർക്ക് അത് തെരുവിൽ ചിതറിക്കിടക്കുന്ന അനേക നിത്യാനുഭവങ്ങളിൽ ചിലത് മാത്രം. ജഡത്തിന് കുറുകെ കാൽപ്പന്ത് തട്ടുമ്പോൾ കുട്ടികൾ പറയുന്നുണ്ടായിരുന്നു

“ഇന്ന് ഈസ്റ്ററല്ലേ ?”

കാതങ്ങൾക്കപ്പുറം വെടിയൊച്ചകൾ, അശനിപാതം…

കുട്ടികൾ പന്ത് തട്ടുന്നതിൽ മുഴുകിയിരുന്നു…

പശി മറക്കാൻ, ഭീതി മറയ്ക്കാൻ അവർക്ക് ആ കീറിയ കടലാസ്സു പന്തിൻ്റെ പതുപതുപ്പ്… ബെത്ത്ലഹേമിൽ മെഴുതിരികൾ എത്രതന്നെ തെളിയിച്ചിട്ടും തെളിയാതെ കത്തി…

ഉയർത്തെഴുന്നേറ്റവൻ്റെ ഉയിരിനായി വീണ്ടും കുരിശുകൾ, ആണികൾ…

പൊള്ളുന്ന ചൂടത്ത് വിയർപ്പും, പൊടിയും ജടയാക്കിയ മുടിനാരുകൾ ഒതുക്കി കുട്ടികൾ വീണ്ടും ചോദിച്ചു

“ഇന്ന് ഈസ്റ്ററല്ലേ ?”

ബയണറ്റിലെ തല അടക്കിപ്പിടിച്ച ശബ്ദത്തിൽ പറഞ്ഞു…

“അതെ…പക്ഷെ അത് നിങ്ങളുടെ ഈസ്റ്ററല്ല, മെഴുതിരിയായവൻ്റെ ഈസ്റ്ററല്ല… മെഴുതിരി കത്തിച്ച്, അപ്പവും , മട്ടൺസ്റ്റ്യൂവും ഭക്ഷിക്കുന്നവൻ്റെ ഈസ്റ്റർ”

കീറിയ കടലാസ്സുപന്ത് മണൽക്കാറ്റിൽ ഉയർന്നുപൊങ്ങി, ഒടുവിൽ അത് കുട്ടിയുടെ ഇടതു കാലിൽ…

കുട്ടികൾക്ക് വിശക്കുന്നുണ്ടായിരുന്നു… അവർക്ക് അന്നം വിളമ്പാൻ അമ്മമാരില്ല എന്ന അറിവ് അവരുടെ പശിക്ക് പാങ്ങായി…

രക്തം കട്ടപിടിച്ച തല തുടർന്നു…

“ഈസ്റ്റർ ഈ ബയണറ്റിൻ്റെ ഉടയോൻ്റെ…”

അകലെ, ഭക്ഷണപ്പൊതികളുമായെത്തിയ
യുഎൻ വാഹനത്തിൽ ആരോ ബോംബിട്ടു.

ഇനിയും പതിക്കാത്ത മിസൈലുകളുടെ ഔദാര്യത്തിൽ അവർ കാൽപ്പന്തുകളി തുടർന്നു.

കുട്ടിയുടെ ഇടതുകാലിൽ നിന്നും വലതുകാലിലേക്ക് മാറിയ കടലാസ്സുപന്തിലെ അരാമിക്ക് എഴുത്തുകൾ മന്ത്രിച്ചു…

“ഹാപ്പി ഈസ്റ്റർ…”

ബയണറ്റിലെ തല ഒരു മണൽക്കാറ്റിൽ തെരുവിൽ നിലംപൊത്തി…

അന്ത്യേഷ്ടി

Tags

, ,

മുറ്റത്ത് കെട്ടിപ്പൊക്കിയ ടർപ്പാളിൻ പന്തലിൽ തട്ടി, വിളറിയ മഞ്ഞ നിറം പൂഴി മണ്ണിൽ ഒഴുകി ഓടിട്ട വീടിനു മുൻപിൽ ഒറ്റക്കും കൂട്ടമായും പറമ്പിലും, മുറ്റത്തും ചിതറി നിന്ന ആൾക്കൂട്ടത്തിന് ചുറ്റും തളം കെട്ടി…

തുറസ്സായ വരാന്തയിൽ വാഴയിലയിൽ തെക്കോട്ട് തലവെച്ച് അനക്കമ്മറ്റ് ശരീരം. 

വിളക്കിൻ തിരിയിലെ ഇത്തിരി വെട്ടം ആടി, ആടി ഒടുങ്ങാൻ വെമ്പുന്ന പകൽ വെളിച്ചത്തിൽ ഇടയ്ക്കിടെ ലയിച്ചു കൊണ്ടിരുന്നു 

വരാന്തയിൽ നേർത്ത തേങ്ങലായി രാമായണ ശീലുകൾ    

അശുദ്ധിയുടെ ചിത്തം അറിഞ്ഞ ചീതിയോന്റെ ശബ്ദം ജന്മങ്ങളുടെ കർമ്മങ്ങൾക്ക് ഉടയോനായി തൊടിയിലും വരാന്തയിലും , വാഴയിലയിലും തങ്ങിനിന്ന് ഒടുവിൽ മൂവാണ്ടൻ മാവിന്റെ ശിഖരങ്ങളിലേക്ക് ചേക്കേറി  

“എത്ര പെട്ടന്നായിരുന്നു… ഇത്രേഉള്ളു, മനുഷ്യന്റെ കാര്യം…”

ഒരിക്കലും നിലക്കാത്ത കാലാതീതമായ ആ തനിയാവർത്തനം തൊടിയിൽ തുടർന്നു.

ഉത്തരം പോലെ ആത്മഗതങ്ങളും 

“അത് ശരിയാണ് …”

അവർക്ക് പിന്നിലെ നിറഞ്ഞ ശൂന്യതയിൽ നോക്കി, ആരോടോ എന്നപോലെ പറഞ്ഞു 

“വിശ്വാസി അല്ലാത്ത അയാൾ ആഘോഷങ്ങൾ ഇഷ്ടപ്പെട്ടിരുന്നത്രെ”

“ഇഷ്ടമെന്നല്ല ഒരുതരം ആവേശം … ഒള്ള, പടയണിക്കും , പൂരത്തിനും, ആറാട്ടിനും , റാസക്കും, ചന്ദനക്കുടത്തിനും…എന്ന് വേണ്ട എവിടെ ഉത്സവം ഉണ്ടോ അവിടൊക്കെ …”

മരിച്ചവനെക്കുറിച്ചുള്ള പരദൂഷണങ്ങൾ മച്ചിൽ പെയ്തിറങ്ങുന്ന മഴയുടെ ചിതറൽ പോലെ …

മുറ്റത്ത് ആൾക്കൂട്ടത്തിനു മുകളിൽ വെയിൽ തണുത്തുതുടങ്ങിയിരുന്നു.  

ഒരു പെൺകുട്ടി നടുമുറ്റത്ത് നിന്നിരുന്ന തുളസിയുടെ പൂവും ഇതളുകളും ഇറുത്ത്  വരാന്തയിലേക്ക്  കയറി. അത്  തൂശൻ ഇലയിലെ എള്ളിനും , ചന്ദനത്തിനും, ചെറൂളയ്ക്കും , അരിക്കും ഒപ്പം വെച്ച്, വാഴയിലയിൽ ശയിക്കുന്ന ആൾരൂപത്തിന് അടുത്ത് ഇരുന്നു …

ജഡത്തിന്റെ തലക്കൽ അയാളുടെ കൂട്ടുകാരി. 

“…ചുവന്ന പട്ടു സാരിയുടുത്ത, സിന്ദൂരപ്പൊട്ടിട്ട …? “

“അയാൾക്ക്  നിർബന്ധം ആയിരുന്നത്രേ മരിച്ചാൽ  കുടുംബവും , കൂട്ടുകാരും , ആരും കരയരുത് എന്ന് … മരണം ആഘോഷം ആവണം…അതാ ആ പൊട്ടും, പട്ട് സാരിയും ഒക്കെ” 

“പുള്ളി ജീവിതം ആഘോഷിച്ച് കരൾ വിങ്ങിയാണ്  മരിച്ചത് …”

പറമ്പിലെ മൂവാണ്ടൻ മാവിൽ അയൽക്കാരുടെ അടക്കിപ്പിടിച്ച ചിരികൾ തോരണങ്ങളായി …

മഴുവിന്റെ മൂർച്ചയിൽ മാവിന്റെ ശിഖരങ്ങൾ പടയണി തുള്ളി …

കാക്കകൾ കൂടു വിട്ടു പറന്ന് അടുത്തുള്ള പ്ലാവിൽ അഭയം തേടി…കർമ്മങ്ങളുടെ പ്രയാണത്തിൽ അവയും മരിച്ചവന്റെ അംശം…കൈകൊട്ടലുകളുടെ അകലത്തിൽ ബലിച്ചോറ് 

കൊത്തിപ്പെറുക്കാൻ കാത്തിരിക്കുന്ന പുനർജ്ജനിയുടെ വറ്റുകൾ

വരണ്ട മണ്ണിലേക്ക് നിലം പൊത്തിയ മാവ് ഇനി തെക്കൊരുക്കുന്ന ചിതയുടെ ആത്മാവ് 

” പെൺകുട്ടി  ആണ്‌  കർമ്മങ്ങൾ ചെയ്യുക … അയാളുടെ ആഗ്രഹം ആയിരുന്നു …”

“അത് അയാളുടെ രണ്ടാം കെട്ടിലെയാ …”

 മരണത്തിന് ശ്രാദ്ധം ഊട്ടാൻ വന്നവർ വിധി പറയുന്നത് വരാന്തയിലെ നാലു കാതുകൾക്ക് കേൾക്കാൻ കഴിഞ്ഞിരിക്കണം

അവരുടെ കണ്ണുകൾ തൊടിയിലേക്ക് ഇടയ്ക്കിടെ പായുന്നുണ്ടായിരുന്നു 

“ചുമ്മാ …ഓരോരുത്തർ പടച്ചു വിടും … അയാളുടെ യാത്രയിൽ ആരോ ഉപേക്ഷിച്ച ഒരു ചോരക്കുഞ്ഞിനെ കൂടെ കൂട്ടിയതാ … അല്ലാതെ …അതിനെ പൊന്നുപോലെ നോക്കി വളർത്തി “

പിന്നിൽ പെയ്തൊഴിയുന്ന ശൂന്യതക്ക് വീണ്ടും ഘനം  വെച്ചതുപോലെ…

“കുളിച്ച് ഈറൻ ഉടുത്ത വരൂ…”

ചീതിയോൻ ജഡത്തിനടുത്തിരുന്ന് തൂശൻ ഇലയിലിലെ തിരികൾ എടുത്ത് ഒന്നൂടെ തെറുത്ത് കെടാൻ പോകുന്ന വിളക്കിലേക്ക് വെച്ച് ചടങ്ങുകൾക്ക് വായ്ത്താരി ഇട്ടു…

ഈറനണിഞ്ഞ പെൺകുട്ടി വലതുകാൽ മുട്ട് തറയിൽ ഊന്നി കർമ്മങ്ങൾക്ക് കാതോർത്തു…  

“കിണ്ടിയിൽ ജലം നിറച്ച്…കൈകൾ കൂട്ടിപ്പിടിച്ച് കിണ്ടിയുടെ വായ് മൂടി…മനസ്സിൽ ഏഴു പുണ്യ നദികളേം ധ്യാനിച്ച് … കിണ്ടിയിലെ ജലത്തിലേക്ക് നദികളെ ആവാഹിച്ചു എന്ന് സങ്കൽപ്പിക്കുക …”

‘അച്ഛനെ സ്മരിക്കുക …”

പെൺകുട്ടിയുടെ കണ്ണുകൾ ചുറ്റും ഒന്ന് പരതി … അവിടെ ആൾക്കൂട്ടത്തിന് പിന്നിൽ  …ശൂന്യത …

“ഇനി ഇറ്റ് ജലം വാഴയിലയിൽ വീഴ്ത്തി … ഇലയിലേക്ക് ഒരു പൂവ് ജലത്തിൽ മുക്കി കിണ്ടിയിൽ നിന്നും ജലം മൂന്നു തവണ ഇറ്റിച്ച് …എന്നിട്ട് പിതൃക്കളെ എല്ലാം സ്മരിക്കുക …”

പിതൃക്കൾ …

അവർ ആരാ …

ആരോ എവിടെയോ ഉപേക്ഷിച്ച ചോരക്കുഞ് വളർന്ന് വലുതായ തൊടിയിൽ ഒരായിരം പിതൃക്കൾ ശ്രാദ്ധച്ചോറിനു കാത്തു…

“ഇനി എള്ള്, ചന്ദനം , പൂവ് …ജലത്തിൽ മുക്കി … മൂന്നുപ്രാവശ്യം കിണ്ടിയിൽനിന്നും ജലം ഇറ്റിച്ച് …പിണ്ഡത്തിനു മുകളിൽ വെച്ച് “

വരാന്തയിൽ ഗരുഡപുരാണത്തിൽ കുടുങ്ങിയ കർമ്മങ്ങൾ അടുത്ത ജന്മത്തിന്, തുടർച്ചകൾക്ക് കെട്ടുകൾ അഴിച്ചു.

എപ്പോഴോ രാമായണ ശീലുകൾ നിലച്ചു…

“കർമ്മങ്ങൾ കഴിഞ്ഞു …  ഇനി അയാൾക്ക് ഇഷ്ടമുള്ള ആ പാട്ട് വെക്കാം …”

പിന്നെ വരാന്തയിൽ നിന്നും പടവുകൾ ഇറങ്ങി ആ പാട്ടും… തലക്കൽ വലത് തോൾ താങ്ങി ആ പെണികുട്ടി…ഇടത് തോൾ താങ്ങി പട്ടു സാരിയുടുത്ത സ്ത്രീ…പിന്നിൽ അയാളുടെ രണ്ടു കൂട്ടുകാർ …”

“നക്ഷത്ര ദീപങ്ങൾ തിളങ്ങി …നവരാത്രി മണ്ഡപം …ഒരുങ്ങീ …”

ഉത്സവങ്ങളുടെ പാട്ട് …മരിച്ചവന്റെ യാത്രയിലെ മരണപ്പാട്ട്  …

ജനം ജഡത്തിന് പിറകെ തെക്കൊരുക്കിയ ചിതയിലേക്ക്…അവിടെ പച്ച മാവിൻ വിറകുകൾ ജഡത്തിൻ്റെ തണുപ്പിന് കാത്തു…

ഒരു ചെറിയ തെക്കൻ കാറ്റത്ത് ജഡത്തിന്റെ മുഖം പകലിന്റെ അവസാന വെട്ടത്തിൽ തെളിഞ്ഞു …പരിചിതം ഈ മുഖം

ആവണിപ്പലകയിൽ പറ്റിപ്പിടിച്ച അവസാന വറ്റ് ആത്മാവിൻ്റെ നൊമ്പരം…

ചിതയിൽ ഒടുങ്ങാൻ പോകുന്ന ആ മുഖം എന്റെതു  തന്നെ എന്ന അറിവ്

മുന്നിൽ ജനം മങ്ങിക്കത്തി, അവരുടെ രൂപങ്ങൾ വിളക്കിൻ തിരിനാളങ്ങളിൽ നഷ്ടപ്പെട്ടു

പറമ്പിൽ ആൾക്കൂട്ടത്തിന്റെ പരദൂഷണം നിറഞ്ഞ അടക്കിപറച്ചിലുകളിൽ മൗനം

ഈ പരദൂഷണങ്ങൾ എന്നെക്കുറിച്ചായിരുന്നു എന്ന അറിവ്… ആൾക്കൂട്ടത്തിനു പിന്നിൽ ആ ഘനീഭവിച്ച …

തീരാൻപോകുന്ന പാട്ടിന്റെ അവസാന വരികളിൽ ഞാൻ ലയിച്ചു … ഇനി ബലികാക്കകൾക്ക് ഞാൻ ബലിച്ചോറിൻ വറ്റ്  …ചീതിയോന്റെ  ദക്ഷിണ…മാവിൻ വിറകിൽ കത്തുന്ന പട്ടട 

ഒരു തുളസിപ്പൂവ് ചെറൂളക്കൊപ്പം ചിതയിൽ വീണു …

…Memories…

Tags

The app opened with a short soothing South Indian Flute melody on my mobile.

It was my little one, that little one who is now a young doctor…

She was back in Kerala, to look after her ailing grandmother

The claws of the cold December evening in UK  and in between the brief silences…

She talked.

She was traversing into a world of the unknown that lay beyond the fringes of the known…

There the text books and knowledge gave way to raw emotions and naked self…

I let her be … yes … be her

She talked about memories…

Memories of her childhood, where “touch me nots” grew and withered at her soft little touch and the dragon flies caressed her cheeks and flew into oblivion.  

Yet they formed the unfading myths and her nostalgia… 

And just behind her, those wrinkled, but strong arms, not touching her, but letting her be what she wishes to be, but being there to be her memories…

Looking into her twinkling curious eyes with unconditional affection, may be her grandma was creating her own memories…

She was talking to me about her grandma and all those summer holidays in Kerala…

The onam, atthappookkalam, sadya in banana leaf , take aways and dine outs…the temple rituals, the payasams, temple rituals, niramaala, fire works and the caparisoned elephants…the faloodas, and the cinemas…

Two months bliss of enjoying the freedom of being with grandma without us there to nag her…

Yes memories of childhood freedom like that of those butterflies in our courtyard 

“Dad, do you remember all those journeys to India ?… Everyone eagerly waiting for us…? the excitements ? the food ?

She continued…

“They all… all those memories and them… all gone… and now …”

Not sure whether the pause was crackling in a sigh or a sob …but I felt my cheeks…it was wet…

When the silences between the mobiles crackled…

she asked, “Dad, they were my rainbows, where have the rainbows gone ?”

There was this unbearable silence after she paused… so I said

“Dear, when the monsoon rains in your soul, they will be back…those rainbows…”

She listened

“Darling, we are all just accidents… we are not destined to cure anything in the short journey of ours, if we have to then we have to cure life…but we can heal…You heal…heal your memories…”

The December was shivering outside our home…

“Dear … we all are just memories… someone else’s memories …every moment we create memories and continue… yesterday perpetuates today and tomorrow is still yesterday… “

The pause on the other side and the cold silence on my side were slowly becoming bearable…

“Tomorrow too we will create memories… and heal them with our love and thoughts … lets continue the journey without resentments or rancour…”

There was a cold breeze, and the giant beech tree seemed to be whispering with its heavy branches…

“Good night dad… good night molu…”

ശലഭങ്ങൾ

ജനാലകൾക്ക് അപ്പുറം മഞ്ഞ മരങ്ങളിൽ പൊഴിയാൻ മടിക്കുന്ന സ്വർണ്ണ ഇലകൾ…ജനൽച്ചില്ലകൾക്ക് പിന്നിൽ തിളങ്ങുന്ന തളർന്ന കണ്ണുകൾ

കിഴക്ക് മങ്ങിക്കത്തുന്ന ഹേമന്ത സൂര്യൻ

ബെറ്റിയുടെ ജീവിതം ഊന്നുവടിയിൽ പിടുത്തം മുറുക്കി, വേച്ച്, വേച്ച് തുടങ്ങുന്നു

ഒറ്റയ്ക്ക് ഒരു വീട്ടിൽ…ഏകാന്തതയിൽ കാലത്ത് വിറ്റബിക്‌സ് പ്രാതൽ, ഉച്ചയ്ക്ക് ഒരു സാൻഡ്വിച്ച്, വൈകിട്ട് ഒരു ചായ…

ഫോൺ ബെൽ … മകൾ സാന്ദ്രയുടെ പതിവ് വിളി …

“മം ഹൌ ഈസ് ദി മോർണിംഗ് … ആർ യു ഓ കെ ?”

വേച്ചുപോകുന്ന ചുവടുകൾ വയ്യ എന്ന് പറയും മുമ്പ്

“ഐ നോ …യൂ ആർ റ്റൂ പ്രൗഡ്, ഇൻഡിപ്പെൻറൻറ് “

അടിച്ചേൽപ്പിക്കപ്പെട്ട ഇൻഡിപ്പെൻറൻസിന്റെ ഭാരം പേറിയ വിറയ്ക്കുന്ന കൈവിരലുകൾ കസേരയുടെ കൈകളിൽ മുറുകി

“ഐ ആം ഒ.കെ…”

അപ്പുറത്ത് എന്തോ നിലത്ത് വീഴുന്ന ശബ്ദം … പിന്നെ ഫോണിൽ എന്തൊക്കയോ വീട്ടു വിശേഷങ്ങൾ… ഒടുവിൽ

“ഐ തിങ്ക് ഇറ്റ് ഈസ് ടൈം റ്റു അറേഞ്ച് പവ്വർ ഓഫ് അറ്റോർണി … മേ ബി ഫോർ ഫൈനാൻസസ് … വെൽഫെയർ , ഐ നോ യു വിൽ വാണ്ട് റ്റു ഡിസൈഡ് ഓൺ ദാറ്റ് ലേറ്റർ… ഐ വിൽ സ്പീക്ക് റ്റു പീറ്റർ …”

സ്വാതന്ത്ര്യം ഒരു പവ്വർ ഓഫ് അറ്റോർണി… വൃദ്ധ ശബ്ദമുണ്ടാക്കാതെ ചിരിച്ചു

“യുവർ തോട്ട്സ് മം …?”

സ്വാതന്ത്ര്യം എന്ന വോക്കിങ് സ്റ്റിക്കിൽ പിടിമുറുക്കി അവർ പറഞ്ഞു.

“ഡു വാട്ട് യു തിങ്ക് വുഡ് ബി ഗുഡ് ഫോർ മീ …”

അവസാനത്തെ സ്വാതന്ത്ര്യം… വോക്കിങ്ങ് സ്റ്റിക്ക്…

“ഓ.കെ മം … ലവ് യു”

വൃദ്ധയുടെ വിറയാർന്ന ശബ്ദം…

“ലവ് യൂ റ്റൂ “

ഫോണിന്റെ നിശ്ശബ്ദതയ്ക്ക് പിന്നിൽ ടിവിയിൽ ജേൻ മാർപ്പിളിന്റെ നേർത്ത ശബ്ദം…

പിന്നീടെപ്പോഴോ സെറ്റിയിലിരുന്ന് മയക്കം…ഉറക്കത്തിൽ, ഇരുളിൽ രൂപങ്ങൾ … ഉറക്കം ഞെട്ടി എണീറ്റപ്പോൾ വേച്ചു പോകുന്ന കാലുകൾ…

ഇന്ന് ഇനി വയ്യ …കുളിക്കണ്ട

കതകിൽ ആരോ തട്ടുന്നു… കതക് തുറന്നപ്പോൾ…മങ്ങിയ കണ്ണുകളിൽ മിന്നുന്ന ഒരു രൂപം

ആരാ ?

“ഹായ് ഗുഡ് ആഫ്റ്റർ ന്യൂൺ; ഐ ആം ജോൺ “

“ഐ ആം ബെറ്റി “

മുഖവുര ചുരുക്കി ചെറുപ്പക്കാരൻ

“ഐ ആം ഫ്രം ദി വിറ്റേക്കേഴ്സ് … യു ഹാഡ് കോൾഡ് ദി വിറ്റേക്കർ ഫ്യൂണറൽ സർവ്വീസ് റ്റൂ ഡേയ്സ് എഗോ … റ്റു ഡിസ്കസ് എബൌട്ട് പ്ലാനിങ് യുവർ ഫ്യൂണിറൽ…പ്ലാനിങ് എഹെഡ്ഡ് … ഐ കാൻ ഹെൽപ്പ്.”

അയാളുടെ കൈയ്യിൽ ശവപ്പെട്ടി പോലെ സ്യുട്ട് കേസ്സ് … അതിൽ ഒരു ശവപ്പെട്ടിയുടെ അടയാളം.

വാതിൽ അയാൾക്ക് തുറന്നു കൊടുക്കുമ്പോൾ അയാൾക്കൊപ്പം തണുത്ത കാറ്റും ഇടനാഴിയിലേക്ക് അരിച്ചിറങ്ങി.

വൃദ്ധ അയാളുടെ പിന്നിൽ കതക് ചാരി, ചിരിച്ചുകൊണ്ട് പറഞ്ഞു, “മൈ ഫ്യൂണറൽ ഹാപ്പൻറ് ലോങ്ങ് ടൈം എ ഗോ… ” പിന്നെയും കിതപ്പിൽ മുങ്ങിയ ചിരി “ഐ ആം ഒൺലി ജോക്കിങ് കം ഇൻ പ്ലീസ് “

മുറിയിൽ നിറയുന്ന ടി.വിയുടെ ആരവം.

സെറ്റിയിൽ ഇരുന്ന് അവർ മരണാനന്തര കർമ്മങ്ങൾ ചർച്ച ചെയ്തു …വെള്ള കുതിരകൾ വലിക്കുന്ന ശവ വണ്ടിയിൽ ശവമഞ്ചം … അങ്ങിനെ … ബാൻ്റ് മേളം… മരണം ആഘോഷമാക്കി കുതിരക്കുളമ്പടി.

മുറിയിൽ നിഴലായി പഴയ ജീവിത കഥകളും… അതിൽ , ഊന്നുവടിയുമായി മണ്മറഞ്ഞ ആ പഴയ കൂട്ടുകാരനും …

പിന്നെ മക്കളയക്കുന്ന ജന്മദിനക്കാർഡുകൾ. ക്രിസ്തുമസിന് ഒരു മിന്നായം പോലെ വന്നു പോകുന്ന മകൾ സാന്ദ്രയും, മകൻ പീറ്ററും…

മുറിയിൽ ഉറയുന്ന തണുപ്പത്ത് എപ്പഴോ ചെറുപ്പക്കാരൻ്റെ മുന്നിൽ അയാളുടെ മുത്തശ്ശി…കഥകൾ പറഞ്ഞുറക്കിയിരുന്ന, കേയ്ക്കും, യോർക്ഷയർ പുഡിങ്ങും ഉണ്ടാക്കിത്തന്നിരുന്ന മുത്തശ്ശി… അവർക്ക് ബെറ്റിയുടെ രൂപം. നിരതെറ്റാത്ത പല്ലുകൾ…അതേ ചിരി

കടലാസുകളിൽ വരകൾ കോറി തീരും മുൻപ് അവർ ചോദിച്ചു

“ഇറ്റ് ഈസ് കോൾഡ് , ഡു യു വാണ്ട് എ കപ്പാ ?”

ചെറുപ്പക്കാരന്റെ മുന്നിൽ മുത്തശ്ശി.

“എസ്സ് , കാൻ ഐ മേക്ക് ഇറ്റ് ഫോർ യു ?”

‘ഗോ ഓൺ … മേക്ക് വൺ ഫോർ മീ റ്റൂ …നോ ഷുഗർ … ജസ്റ്റ് റ്റീ ആൻ്റ് മിൽക്ക് “

ചെറുപ്പക്കാരൻ എഴുന്നേറ്റ് കിച്ചനിലേക്ക് നടക്കുമ്പോൾ വൃദ്ധ പറഞ്ഞു.

“ദെയ്ർ ആർ സം കുക്കീസ് ഇൻ ദി ടബ്ബ് … ഇൻ ദി കാപ്പ്ബോർഡ് … ടേക്ക് ഇറ്റ്…ബ്രിങ് വൺ ഫോർ മീ ആൾസോ …”

അവരുടെ ഏകാന്തതയിൽ കുക്കികൾക്ക് പുതിയ അർത്ഥങ്ങൾ

നാളുകൾക്ക് ശേഷം അവർ കിതക്കാതെ വാക്കുകൾ മുറിയാതെ സംസാരിച്ചു.

മുറിയിൽ ചെറു ശബ്ദത്തിൽ , ജെയ്ൻ മാർപ്പിൾ ശരിതെറ്റുകൾക്ക് അർത്ഥം കൊടുക്കുന്നു.

ചെറുപ്പക്കാരൻ ചായയും, ഒരു പ്ലേറ്റിൽ ബിസ്ക്കറ്റുമായി ആയി എത്തി. ഒരുമിച്ചിരുന്നു ചായ കുടിക്കുമ്പോൾ ചെറുപ്പക്കാരൻ പറഞ്ഞു.

“ബെറ്റി , ഐ ഡോണ്ട് നോ വാട്ട് റ്റു സെ … ഐ ജോയ്ൻഡ് ദി വിറ്റേക്കേർസ് ഒൺലി ലാസ്റ്റ് വീക്ക് “

മൗനം.

“യു ആർ മൈ ഫസ്റ്റ് ക്ലയന്റ് …ആൻഡ് യു നോ ഐ ഗെറ്റ് കമ്മീഷൻ ഫോർ ദിസ്സ് …”

വീണ്ടും മൗനം.

അയാളുടെ കൈവിരലുകളിൽ പറ്റിയിരുന്ന ബിസ്‌ക്കറ്റിൻ തരികളിൽ കുറ്റബോധം

മുറിയിലെ അരണ്ട വെളിച്ചത്തിൽ ജെയ്ൻ മാർപ്പിൾ, ജീവിത സമസ്യകൾ പൂരിപ്പിച്ചുകൊണ്ടിരുന്നു.

അവർ ചെറുപ്പക്കാരനെ നോക്കി.

“സീ യു മേക്ക് എക്സലന്റ് ടീ … “

പിന്നെ ആരോടോ എന്നപോലെ

” ഇറ്റ് ഈസ് ഓക്കേ … ആഫ്റ്റർ ഓൾ ലിവിങ്ങ്, ലൈഫ് ഈസ് എ ബിസിനസ്സ് ആൻഡ് സൊ ഈസ് ഡെത്ത് … ടേക്ക് ദി കമ്മീഷൻ …”

ഗുഡ് ബൈ പറഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന ചെറുപ്പക്കാരൻ്റെ കൺ കോണുകളിലെ നനവ് വൃദ്ധ കണ്ടില്ലെന്ന് നടിച്ചു.

കതക് അടച്ച് വീണ്ടും സോഫയിൽ…

ഇരുൾ വീണ മുറിയിൽ മയക്കം. മയക്കത്തിൽ മൺമറഞ്ഞ സ്വപ്നത്തിന് മഞ്ഞ നിറം. ഇരുട്ടിൽ ശബ്ദം

“ബെറ്റി…ലവ്…ഐ മിസ്സ് യു…”

ഉറക്കം ഞെട്ടിയപ്പോൾ കവിളുകളിൽ നനവ്.

രാത്രി.

മനസ്സിൽ വിശപ്പ് കെട്ടടങ്ങി.

ഫോൺ…

“മം ഹൗ വോസ് ദി ഡേ ?”

ശബ്ദങ്ങളിൽ പീറ്റർ

“ആസ് യൂഷ്യൽ “

മുഖവുരയില്ലാതെ അയാൾ പറഞ്ഞു

“ഗുഡ്ഡ് ഡിസിഷൻ മം…ദി പവ്വർ ഓഫ് അറ്റോർണി …സാന്ദ്ര ടോൾഡ് മി …”

ആരോ മന്ത്രിച്ചു

“ഹൂസ്സ് ഡിസിഷൻ ?”

ജെയ്ൻ മാർപ്പിൾ സമസ്യകൾ പൂരിപ്പിച്ചു കൊണ്ടിരുന്നു

“മം വാട്ട് ഡിഡ് യു മേക്ക് ഫോർ ടീ”

“റോസ്റ്റ് ചിക്കൻ “

വാക്കുകളിലെ കളവിന് ചിക്കന്റെ മണം…

“ഗുഡ്…നൗ ഐ ഗോട്ടു ഗോ… വിൽ കോൾ ടുമൊറോ… ലവ് യു… ഗുഡ് നൈറ്റ് “

“ലവ് യു റ്റൂ… ഗുഡ് നൈറ്റ് “

വൃദ്ധ ടീപ്പോയിൽ ഇരുന്ന ജഗ്ഗിൽ നിന്നും തണ്ണുത്ത ജലം ഒരു ഗ്ലാസ്സിൽ നിറച്ചു … സോഫയിൽ ചാരി ഇരുന്ന് സ്വപ്നങ്ങളെ തേടി.

ടിവിയിൽ ജേൻ മാർപ്പിളിന് പകരം പൊയ്റോ.

ഭിത്തിയിൽ വാൻഗോഗിൻ്റെ സൈപ്രസ്സ് മങ്ങിക്കത്തി.

കണ്ണുകളിൽ കനം തൂങ്ങി നിദ്ര . അടയുന്ന കൺപോളകൾക്ക് പിന്നിൽ മങ്ങിയ തിളക്കങ്ങൾ…

നിദ്രയിൽ പൊഴിഞ്ഞു വീഴുന്ന മഞ്ഞ ഇലകൾ… മഞ്ഞ സ്വപ്നങ്ങൾ. അവിടെ മഞ്ഞപ്പൂവുകൾ തേടി മഞ്ഞ ശലഭങ്ങൾ. വഴിയോരത്ത് സ്വർണ്ണ ഇലകൾ നിറഞ്ഞ വൃക്ഷങ്ങൾ. വീഥിയിൽ കറുത്ത കോട്ടിട്ടവരുടെ ഘോഷയാത്ര. അവർക്ക് മുന്നിൽ വെള്ള കുതിരകൾ വലിക്കുന്ന രഥത്തിൽ ശവമഞ്ചം. അതിനു മുകളിൽ വെള്ളപ്പൂവുകൾ.

അരിച്ചിറങ്ങുന്ന മഞ്ഞ വെയിൽ പൊതിഞ്ഞ മണൽത്തരികളിൽ വണ്ടിച്ചക്രങ്ങൾ പതിയുന്ന ശബ്ദം… അകലെ ഇരുൾ കാത്ത് റാന്തൽ വിളക്കുകൾ… മഞ്ഞു മറയ്ക്ക് പിന്നിൽ അവർക്കായി കാത്തുനിൽക്കുന്ന രൂപം …

വുദ്ധയുടെ നിറം മങ്ങിയ നിശ്വാസങ്ങളിൽ മഞ്ഞശലഭങ്ങൾ പറന്നകന്നു.

പനി …

Tags

കണ്ണുകൾ തുറക്കുമ്പോൾ അഗ്നി … പേശികളും , അസ്ഥികളും നുറുങ്ങും പോലെ…പാതി ബോധത്തിൽ ഞരക്കം 

പനി …

മുറിയിൽ ഇരുട്ടിൻ  സാന്ത്വനം 

“വെറും  പനിയാന്നെ …പേടിക്കേണ്ട…”

ചുണ്ടിൽ വളരുന്ന വരണ്ട ചിരി കണ്ടിട്ടാവാം , ജന്മാന്തര യാത്രകളുടെ തുടർച്ചയിൽ ഒപ്പം കൂട്ടിയ പ്രണയം പറഞ്ഞു 

“നിങ്ങൾക്ക് ഇതൊന്നും പേടിയല്ല എന്നറിയാം …”

ഒടുവിൽ നിശബ്ദതയുടെ ആത്മഗതം 

“എന്റെ ഭീതികൾ …അതിന് ആശ്വാസം തേടിയതാ “

തലമുടിയിഴകളിൽ നനുത്ത വിരൽ സ്പർശം … നെറ്റിയിൽ നിശ്വാസം വിതുമ്പുയോ ?

പണ്ടൊരു ഒക്ടോബർ മുപ്പത്തിഒന്നിന് …  എരിഞ്ഞമർന്ന പ്രാണൻ… ഓർമ്മകളുടെ സ്വാദും , മണവും സമുദ്രത്തിന്റെ ഉള്ളറ തേടി 

അവിടെ , സുകൃതങ്ങളുടെ കാത്തിരുപ്പ് …

ആരുടെ സുകൃതങ്ങൾ ?

എള്ളിൻമണികളിലും , ചെറൂളയിലും , ദര്ഭയിലും കുരുങ്ങി , പുണ്യപാപങ്ങൾ 

ആരുടെ സുകൃതങ്ങൾ ?

” മനസ്സിലാവാത്തത് ടെസ്റ്റ് നെഗറ്റീവ് ആയിട്ടും , പനിക്കും  , തല വേദനയ്ക്കും ഒട്ടും കുറവില്ലല്ലോ എന്നാണ് …” 

പാതി മയക്കത്തിൽ നിന്നും പാതി അബോധാവസ്ഥയിലേക്ക് 

“നല്ല പനി … കുരുമുളകിട്ട കരിപ്പെട്ടി കാപ്പി ഇപ്പൊ കൊണ്ടുവരാം … മുഴുവൻ കുടിക്കണം …”

അകലുന്ന കാലടികൾ 

മറയുന്ന ബോധങ്ങൾക്കപ്പുറം സമുദ്രത്തിൽ നിന്നും ഉയർന്ന് നനുത്ത കൈവിരലുകൾ … നടന്നടുക്കുന്ന നിഴലിന് ജന്മം  തന്നവളുടെ രൂപം … ഒരിക്കലും മറക്കാനാവാത്ത പുഞ്ചിരി … ആ വലിയ സിന്ദൂര പൊട്ട് … 

വലതു കൈയ്യിലെ സ്റ്റീൽ മോന്തയിൽ കുരുമുളക് കാപ്പി …

“എടാ , നീ ഈ കുരുമുളക് കാപ്പി കുടിക്ക് …”

അടുത്തിരുന്നു ചുണ്ടിനോടടുപ്പിച്ച്  പാത്രത്തിൽ ഹോമ ദ്രവ്യം 

ഞരക്കത്തിൽ ചിതറി വീഴുന്ന തളർന്ന വാക്കുകൾ 

‘അയ്യോ വേണ്ട , വല്ലാത്ത എരുവ്  …”

മൗനം കലർന്ന പുഞ്ചിരിയിൽ വാക്കുകൾ, “അത് നീ പണ്ടേ അങ്ങനെ അല്ലെ… നീ അത് കഴിക്കും വരെ ഞാൻ ഇവിടെ …”

വിറയാർന്ന ചുണ്ടുകളിൽ ഇറ്റിറ്റു വീഴും ജലം … പൊള്ളുന്ന സാന്ത്വനം 

മൂർദ്ധാവിൽ തണുത്ത നിശ്വാസം …നരകയറിയ തലമുടിയിഴകളിൽ തണുപ്പ് 

ഓർമ്മകളും, ബോധവും , പുണ്യ പാപങ്ങളുടെ തിരകൾ എണ്ണുമ്പോൾ മറുകരയിൽ നിന്നൊരു  ചോദ്യം …

“നിന്റെ അച്ഛനും  നിനക്കൊപ്പം, അത് നീ അറിയുന്നുണ്ടോ ?”

പിന്നെ കണ്മുന്നിൽ നിറങ്ങൾ, വിരലുകളിൽ തൂങ്ങി ഒരു കുട്ടി.

അവന്റെ കണ്ണുകളിലെ കൗതുകങ്ങൾ ,മഴവില്ലുകൾ പോലെ നാവിൽ  സ്വാദുകൾ, എതിർപ്പുകൾ , പടയണിയും , കാവും , ഗരുഡൻ പറവകളും ആ കൊച്ചു കുട്ടിയുടെ കൈകൾ  വിട്ടു പറന്നകലുന്നത് അവർ അറിഞ്ഞു…

“എടാ , നിനക്ക് നിന്റെ ചിന്തകൾ … അത് അങ്ങനെ തന്നെ ആയിക്കോട്ടെ …”

പൊള്ളുന്ന ചൂടിൽ , ശരീരം വേവുന്നു … ഞരക്കത്തിൽ മുഖങ്ങൾ …

ശരീരം ആറിത്തണുക്കുന്നു 

കണ്ണുകൾ തുറക്കുമ്പോൾ … മങ്ങിയ രൂപം …സമുദ്രം , തിരമാലകൾ , മോക്ഷം , ചുവന്ന പൊട്ട് … മാഞ്ഞു പോയ വിഭ്രാന്തി 

അടുത്ത് ഇരുന്ന് തലമുടിയിഴകളിൽ കൈയ്യോടിച്ച് ഒപ്പം നിന്നവൾ 

“നല്ല പോലെ വിയർത്തിരിക്കുന്നു  … ഞാൻ പറഞ്ഞില്ലേ കുരുമുളക് കാപ്പി നല്ലത് എന്ന് … ഇനി കുറച്ചു കഴിഞ്ഞ് കൊണ്ടുവരാം “

മൂർദ്ധാവിൽ നിശ്വാസത്തിന് പൊള്ളുന്ന ജീവൻ  …

Kaleidoscope

Tags

I was alone in a crowd of colours

Yet to merge with the explosion 

Of shades and hues

For those who held my chained history

Was yet to know or see me 

I was lonely in the crowd

Draped in 

Ancient kaleidoscopic history

I sang the songs of my bygone era, 

Of love and tragedies.

I rendered poems that embraced

The sighs and sorrows of human history.

I danced to the tunes of the distant drums

That sounded like thunderbolts.

And I was still not visible to the crowd

Lost in the clamour of the indifferent crowd

I feared I would blur

Into oblivion

And in that desolation 

I was losing myself

And I felt tired. 

Somewhere, sometime 

I folded my stories.

After aeons of dreadful, 

Dead silences

Someone asked

“Who are you?.”

“Why are you here?.”

And as I grappled with those queries,

I realised,

In those barren silences

Where I was invisible to crowd 

I had lost my language,

Songs and dances.

Those vibrant stories had become

A distant ache. 

And

It dawned on me that I need to continue

My chaotic chronicles 

of colour and clouds

Of sweat and sighs

For there will be a time when

I will be visible to the crowd

And I shall continue….

“Twenty-seven years ago”

Tags

This day twenty-seven years ago, together we started a Journey

And in that Journey, we have this beautiful little young happiness which grew and still accompany us

We met people, agreed and disagreed, cooked and ate, choked and chilled, shouted at each other and consoled each other, laughed and cried together

Yes, we shared our struggles and hunger.

Intimacy was about mutual respect

We are shoulders for each other… to lean on, to rest the tearful cheeks when the heartaches trickle as tears.

What we learned was about accepting the wholeness of relationship, knowing fully that we are fallible and we make mistakes and we are allowed to do so and correct them as much as we can

Small dreams culminating in smaller realities and knowing the difference between needs and desires, competing with self and aiming for small strolls that roll into scrolls of contentment

You know the beautiful Malayalam poem “Saphalamee Yathra (A Journey of fulfilment) by NN Kakkad “. 

A weak attempt to translate it.

“Time will continue its inevitable and relentless roll

And with it Onam, Vishu, and Monsoon

Every sprouting bud will flower and fruit

And then who knows what will be and who will be

But, let us welcome “Aardra”

With calm and kindness

Let us reflect the Old mantras

And

Oh, my dearest friend,

Come let us stand together

Like two walking sticks that prop up each other

A Journey of fulfilment…

A Journey of fulfilment. “

Let hyggae have more meanings than hugs.

And let us call it life together. A journey of togetherness. 

PS

Aardra has two meaningട. One, that which ooze kindneടട and the other a star.

The Covid Line

The super Saturday , 4th of July 2020 that liberated the pubs in England took me back to the memory loss of humanity. Hence the following.

Look…

I heard many say a few months ago.

“Now on, the world will be different… before and after Covid.”

I wondered, will it?

I did not think so …

Humanity has drawn so many similar lines in the time of crisis, and happiness to define time in relation to history.

Of the memories and memory loss, what worries me is not the individual’s memory, but the collective memory loss of the human race.

And we know that we need to be careful about that. But we don’t !!!

For many the human suffering of world war two is more of a curiosity or a pain they tread across in some pages in a history book.

Most days I meet someone who has encountered world war two in real life. And someone I saw five years ago told me “It is horrible pain, loneliness. loss and numbness”. Those words etched in my mind, but still distant, as I have never endured that pain. The knowledge, I have is something I gained from a distance …and for the human race it is history…

History is factual and can be distorted truths also. It can be about hope, hopelessness, survival, death, and pain, conveyed, in a dispassionate way. The observer can decide whether to approach it with curiosity or indifference. The facts without pain fail to create passionate memories but create discrete awareness. Maybe the human race develops some sort of Alzheimer’s, a positive one to continue and at the same time perish and the memories are for those who live in the moment Those individual memories will have awareness of the sufferings, happiness, smell, taste, hunger. I have read somewhere memories are touch and pain and also what we see.

The human race has always drawn lines only to wipes them off … then redraws and redefines them …

On either side we align the rights and wrongs of the time and say from now on the world will be defined on either side of those transient demarcations…

We pledge not to repeat the presumed mistakes we made…

Then the individuals who suffered may lose the experience in a memory loss, a coffin, or pyre.

But for the human race, those collective experiences become facts and curiosities and then fade into a remote, but a forgettable experience. Then redefine life and commit new mistakes and seek new justifications for the sins until we face another calamity. Then we redraw the line again and repeat the cycle.

Some of the lines we have drawn:

Before and after Christ

Before and after the plague

Before and after the world wars

Before and after the cold war

Before and after HIV

Before and after September 11

Before and after Tsunami

And the human race has always drawn new lines, on either side of which, we pledge not to repeat the same mistakes. We light lamps, candles and make noises, banging on utensils or clapping incessantly.

We believe that we completed our roles in life.

Here, now…we draw, “The Covid line”, with pledges on either side not to repeat what we did and new vows to wash our hands and keep two meters away from human beings.

Then in a night of disturbed sleep, we wake up and crave the usual somnambulistic mistakes and do it and then justify it with new reasoning, until we face the cataclysm again, as before.

The super Saturday is here to stay and maybe the second wave will make us draw another line so that we can wipe it off in another pub crawl or collective amnesia.

There will be new pandemics, new disasters, new sorrows that affect the millions

At least for a moment, those pains will become everyone’s…

And then slowly, it will fade … and we will embrace memory loss and forget the pledges.

In the scrolls of history “The Covid line” will remain as a curiosity for the generations to come and will become one among the many that get relentlessly repeated throughout time.

Two quotes about history :

“What is history but a fable agreed upon? and by its very nature, history is always a one-sided account.”…Napoleon Bonaparte

“The very ink with which history is written is merely fluid prejudice.”… Mark Twain

I hope human beings confront the repetitive memory loss in our history and I hope then “his stories (history)” will become “our stories, stories of humanity”, with all the emotions in it.

These are my “hopes and prospects” for the world in the time of Covid 19.

“Identity”

Tags

A story from my training time as a psychiatrist in Kerala, India, and I was a very reluctant shrink at that time.

One day one of those social workers (who do unpaid voluntary work) brought a youngish looking gentleman (later I knew he was in his late thirties) to the mental health centre where I worked as a trainee. His body odour was horrible and was relentlessly muttering in a low tone and it was unable to decipher.

He said, “This man is mentally deranged, he is drinking water from the sewage and we have been trying to help him. Took him to our shelter and fed him, but if he gets a chance he will abscond and go into the street. We don’t know his name, he just mutters, inaudibly and we call him Shiva Kumar (made up this name for anonymity)…”

I was skeptical as I had seen a lot of people getting dumped in hospital, so demanded, there should be someone with him always…

The social worker looked helpless.

Then my professor and mentor said, “Anil, admit him and you look after him.”

I was reluctant but took on the challenge

With the help of an attender (HSW), I got him bathed, dewormed him, and started him on Trifluoperazine. As days passed, there was no improvement. I tried Haloperidol and even Pimozide (at that time it was used in resistant schizophrenia)

He continued his routine- drinking toilet water and relentless muttering.

I was feeling helpless and asked my professor, could I give him ECT. Professor agreed to the plan.

And I started him on ECT.

After the third session, there was an improvement, he stopped running to the toilet to drink water. He complied with baths and smelt better.

The next week, his muttering was becoming clearer and I noticed suddenly that he was talking in Hindi…

I was surprised and started my communication with him in minimal Hindi I knew

“Nam kya hai (What is your name) ?”

He looked at me but he did not answer

I tried to communicate with him every day and spent hours trying to get some words out of him. I started writing my questions on a piece of paper and tried to get some answers (Those papers I still have).

Then one day he uttered his name

“D T ( Anonymised )”

And that was a start.

I tried to find details of his home, father, mother, and sibs. Suddenly I noticed, he wrote something he saw on the floor ( A piece of paper with Halidol written on it)

He wrote Haldol (Commercial name for Haloperidol), without spelling mistakes. I realised that he might know English and from then on my questions were in English

I wrote the questions and the answers he gave on a paper and asked him whether they were right. If he nodded his head in agreement then I took them as correct

He gave the details

His father name was V T (Anonymised). He was from Bara Shankar, Patahi, East Chambaran, Bihar. I had heard about Chambaran in relation to India’s freedom struggle and Mahatma Gandhi

Patahi was over 2500 kilometers north of Trivandrum !!!

A poor tormented and distressed soul covering all that distance alone was unthinkable for me.

I decided to write to the postmaster of Bara Shankar post office

A few weeks later I got a letter from his father. It was very much Shakespearian English, philosophical…

“Thank you for being there for my son, who I lost five years ago…. Thank you for looking after my long lost son….and letting the blood to meet blood again…”

DT had run away from their home about five years ago and landed in

I wrote to him asking him to bring details of DT’s identity etc.

I used to collect clothes and give that to him. I had collected some sample medicines and even a small amount of money, as a back up when DT went home with his father.

I told my professor about what I had done, so far. Professor looked at me and I could see he was blessing me.

That journey taught me about compassionate care, beyond conventional frameworks

As part of our training I had to go to NIMHANS (Premier institute in India for psychiatry training) for a month’s training. When I was at NIMHANS, DT’s father came to our mental health centre.

An old innocent, illiterate, villager from Bihar in tattered clothes.

He had not written the letter to us. It was someone else who wrote it for him. But I am sure he would have written the same emotions into words, had he known English.

My professor gave him all that I had collected for DT and in my absence, DT accompanied his father and left the mental health centre.

When I returned from NIMHANS, my professor told me what happened and said.

“They left, both son and father were ecstatic… you should have been here… you know something, he did not ask anything about you but was constantly looking at that empty chair, where you used to sit and talked to him for hours.”

As I was walking towards the ward, my mentor asked me from behind.

“Anil, do you know, what you did for a helpless, human being and his family?

I turned around and said, “I did, what I was supposed to do…and would do that again.”

He said, “Maybe…But you helped someone to get back his identity, that he had lost a few years ago”

The ward was only a few steps away.

From being a reluctant shrink, I embraced a discipline, where cure is a dream, but healing is the reality. I continue that with passion

I hope that man probably in his mid-thirties at that time, whose face I still remember clearly continues his journey in life with whatever ups and downs life poses.

PS:

I have written this as a story in Malayalam in this Blog a few years ago.

മന്ത്

Indifference

Tags

The man lying on the pavement pleaded,

“I can’t breathe, give me some water.”

Parched lips waited for

A few drops of life.

“Mama, help me.”

The knee

Crushing his windpipe and vertebra.

In that Fearful,

Stagnant,

Eight minutes and forty-six seconds

Humanity

Choked, gasped and cracked in eternity.

He

Pleaded and cried again

“Give me some water, man.”

Pain and fear in his eyes sweated on his skin.

There was no remorse,

No response from

The man kneeling on the

Strangulated neck.

I watched by the wayside,

I watched a fellow human,

Being crushed and killed

With indifference and apathy.

Why did I not say “No, you can’t do this”?

Then,

I looked at my skin

And I saw a broken rainbow.

A rainbow

That has been there for hundreds of years,

And I choked

For the knee of the dominant was on my throat too.

My tears and fears

Don’t make sense to the others who

Watch and whisper

Till I too choke and perish.

I wept,

My cheek soaked up the

Tears of the

Lonely,

Isolated,

And the helpless.

I realise my silences of yesteryears

Will choke me today,

And will haunt my silent tomorrows.

How do I ask forgiveness?

To whom shall I plead for pardon?

Who can absolve me of my guilt?

For the indifference I showed.

But,

When the colours of my race

Merge into an inevitable blur,

I shall sing

“I am brown, he is white

And you are black

But our blood is red.”