Tags
പിന്നിൽ അക്ഷരങ്ങൾ
അവയിൽ ഓരോന്നിലും
മിന്നാമിനുങ്ങുകൾ
പിന്നിട്ട വഴികളിൽ നനവിന്റെ വെട്ടം
മുന്നിൽ വാക്കുകൾ
തിളങ്ങുന്ന തോരണങ്ങൾ
പൂത്തിത്തിരി…
പാതയിൽ പാതി വെളിച്ചം
ദൂരെ നിലാവിൻ മഴത്തുള്ളികൾ,
ചിതറിയ അക്ഷരക്കൂട്ടുകൾ,
കവിതകൾ…
അഗ്നിതീരങ്ങൾ
ഒടുവിൽ ആ യാത്രയിൽ
എവിടെയോ തീരത്ത്
ചിതയിലെരിയുമെൻ
ചിരന്തന സ്വപ്നങ്ങൾ
വിറക് തേടുന്ന ജന്മ സത്യങ്ങൾ
അഗ്നിയിൽ മറയുമ്പോൾ
ചില കവിതകൾ,
ചില വാക്കുകൾ,
ചില ചിന്തകൾ
ഒടുവിലാത്തീരത്ത്
ചിതയിലേക്കെനിക്ക് ഒപ്പം
കൂട്ടണം…